16
Mar 2023
Thu
16 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: മുസ്ലിംകളുടെ പുണ്യമാസമായ റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന കളിക്കാര്‍ക്ക് മത്സരത്തിനിടയില്‍ നോമ്പ് തുറക്കാന്‍ ഇടവേള ഉണ്ടാകും. ഇതിനായി ബ്രേക്ക് നല്‍കണമെന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ അധികൃതകരോട് റഫറിമാരുടെ സംഘടന അഭ്യര്‍ഥിച്ചു.

നോമ്പ് തുറക്കാനായി അല്‍പസമയം കളി നിര്‍ത്തണം. കളിക്കാര്‍ക്ക് വെള്ളമോ എനര്‍ജി സപ്ലിമെന്റോ ടച്ച്ലൈനിനു സമീപത്ത് പോയി കഴിക്കാം. വ്രമനുഷ്ഠിക്കുന്ന കളിക്കാര്‍ ആരൊക്കെയെന്ന് കിക്കോഫിന് മുമ്പ് റഫറിമാര്‍ മനസ്സിലാക്കണമെന്നും എപ്പോഴായിരിക്കും വ്രതവിരാമ സമയത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും റഫറിമാരുടെ സംഘടന നിര്‍ദേശം നല്‍കി.

2021 ല്‍ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള കളി അര മണിക്കൂര്‍ പിന്നിട്ട സമയത്ത് റഫറി ഗ്രഹാം സ്‌കോട്ട് നിര്‍ത്തിവെച്ചിരുന്നു. വെസലി ഫൊഫാന, ശെയ്ഖു കൂയാത്തെ എന്നീ കളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ അവസരം നല്‍കുന്നതിനായായിരുന്നു ഇത്. കുയാത്തെ നോമ്പ് തുറന്നു തീരുന്നതു വരെ വിസന്റ് ഗുയാത ഗോള്‍കിക്കെടുക്കുന്നത് വൈകിപ്പിച്ചു. ഗുയാറ്റക്കും ക്രിസ്റ്റല്‍ പാലസിനും പ്രീമിയര്‍ ലീഗ് അധികൃതര്‍ക്കും മത്സര ശേഷം ഫൊഫാന നന്ദി പറയുകയും ഫുട്ബോളിനെ മനോഹരമാക്കുന്നത് ഇത്തരം നടപടികളാണെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.

പ്രീമിയര്‍ ലീഗിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍), റിയാദ് മെഹ്റിസ് (മാഞ്ചസ്റ്റര്‍ സിറ്റി), എന്‍ഗോളൊ കാന്റെ(ചെല്‍സി) തുടങ്ങിയവര്‍ റമദാനില്‍ നോമ്പ് പുിടിച്ച് കളിക്കുന്ന താരങ്ങളാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക