02
Mar 2023
Fri
02 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

ഇതോടൊപ്പം കേരള ഹൗസിൽ ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കും.

നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിരുന്നിൽ സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്.