04
Mar 2023
Fri
04 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: മൈസൂരുവില്‍ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയെയാണ് (30) മരിച്ചത്. സബീനയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കരുവന്നൂര്‍ സ്വദേശിയായ ആണ്‍ സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടി സ്വീകരിക്കും. പോസ്റ്റ്മാര്‍ട്ടമടക്കമുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. 10 വയസുള്ള മകനുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയം ആണ്‍സുഹൃത്ത് ഷഹാസും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. ആണ്‍സുഹൃത്ത് ഷഹാസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക