27
Mar 2023
Fri
27 Mar 2023 Fri

തിരുവനന്തപുരം: രാഹുൽഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലെ കൽപ്പറ്റയിൽ കോൺ?ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡിസിസി ഓഫീസിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകർ ബിഎസ്എൻഎൽ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.

കൽപ്പറ്റ നഗരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.