16
Mar 2023
Sat
16 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹർജി. അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രണ്ട് പ്രധാനപ്പെട്ട ലോക്‌സഭ സെക്ഷനുകൾ ഇതുവഴി നഷ്ടമായെന്നും ഫൈസൽ പറയുന്നു. തിങ്കളാഴ്ച്ച ഹർജി ചീഫ് ജസ്റ്റിസിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങ് വി പരാമർശിക്കും. അഭിഭാഷകൻ കെ.ആർ ശശി പ്രഭുവാണ് ഹർജി ഫയൽ ചെയ്തത്.

വധശ്രമക്കേസിൽ പത്തുവർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 13ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്‌സഭാ സെകട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്‌സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക