20
Apr 2023
Sun
20 Apr 2023 Sun

ബെയ്ജിങ്: സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പ്രായമായവർക്കുള്ള ആരോ​ഗ്യ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരേ ചെെനയില് പ്രതിഷേധം തുടരുന്നു . വിരമിക്കൽ പ്രായം ഉയർത്താനും സർക്കാർ ആലോചന. നടപടിക്കെതിരേ വ്യാപക പ്രതിഷേധം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസംതോറുമുള്ള ആരോ​ഗ്യ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരേ ജനുവരി മാസം മുതൽ പ്രായമായ ആയിരക്കണക്കിനാളുകൾ നിരത്തുകളിൽ പ്രതിഷേധിക്കുന്നുണ്ട്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ രാജ്യത്തെ പ്രധാന നാലുന​ഗരങ്ങളിൽ ഒത്തുകൂടുകയും ചെയ്തിരുന്നു.

വൻതോതിലുള്ള കോവിഡ് പരിശോധനകൾ, ക്വാറന്റൈൻ സൗകര്യങ്ങൾ, മറ്റ് മുൻകരുതലുകൾ എന്നിവയിലൂടെ പണം തീർന്നതോടെയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ചൈന കടന്നത്. വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കവും ഇതിന്റെ ഭാ​ഗമാണ്.