21
Apr 2023
Mon
21 Apr 2023 Mon

ബെംഗളൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്ലെ ആദ്യ മല്‍സരം ജയത്തോടെ തുടങ്ങി. മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വിരാട് കോഹ്‌ലിയും (82), ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ്സും (73) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് മുംബൈയെ കടപുഴക്കിയത്. 172 റണ്‍സ് ലക്ഷ്യം വെറും 16.2 ഓവറില്‍ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്നു.
നേരത്തെ ടോസ് ലഭിച്ച ആതിഥേയര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. മുംബൈ ഓപ്പണര്‍മാര്‍ ഒന്നടങ്കം തകര്‍ന്നിരുന്നു. തുടര്‍ന്ന് തിലക് വര്‍മ്മയാണ് ഒറ്റയ്ക്ക് മുംബൈയെ കരകയറ്റിയത്. താരം 46 പന്തില്‍ 84 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>