27
Apr 2023
Tue
27 Apr 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈത്തിരി : വയനാട് ചുരത്തില്‍ ഒന്‍പതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങല്‍ റാഷിദ്(24) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തില്‍ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു.ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ഇന്ന് കാലത്തു മരണപ്പെട്ടു.