ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കന്നഡ നടന്‍ കിച്ചാ സുദീപ്.സ്ഥാര്‍ത്ഥിയായി മല്‍സരിക്കില്ലെന്നും തനിക്ക് ബുദ്ധിമേട്ടറിയ സന്ദര്‍ഭങ്ങളില്‍ പിന്തുണ തന്നത് ബിജെപിയാണെന്നും നടന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഏത് പാര്‍ട്ടിയിലായാലും പിന്തുണയ്ക്കും-സുദീപ് പറഞ്ഞു. അതിനിടെ താരത്തിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണികത്ത് സുദീപിന്റെ സുഹൃത്തിന് ലഭിച്ചു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സുദീപിന്റെ തീരുമാനം അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കിയെന്ന് നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി. ബുദ്ധിയും വിവേകവുമുള്ള നടനാണ് സുദീപ്. ഈ ഒരു തീരുമാനം കേട്ടപ്പോള്‍ താന്‍ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് സത്യമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കിയെന്നും പ്രകാശ് രാജ് പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


