|
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയ്ല്‍സിന് തോല്‍വി. പഞ്ചാബ് കിങ്‌സിനോട് അഞ്ച് റണ്‍സിന്റെ തോല്‍വിയാണ് ആര്‍ആര്‍ വഴങ്ങിയത്. 198 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടരാന്‍ സഞ്ജുവും കൂട്ടരും അവസാനം വരെ പൊരുതിയെങ്കിലും ജയം പഞ്ചാബിന് സ്വന്തമാവുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ രാജസ്ഥാന് കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ സഞ്ജു (42) ആണ് ടോപ് സ്‌കോറര്‍. ഹെറ്റ്‌മെയറും (36), ധ്രുവ് ചന്ദ് ജുറ്രലും (32*) അവസാനം വരെ പൊരുതിയെങ്കിലും രക്ഷയുണ്ടായില്ല. ദേവ്ദത്ത് പടിക്കില്‍ 21ഉം പരാഗ് 20ഉം റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത എല്ലിസും രണ്ട് വിക്കറ്റെടുത്ത അര്‍ഷദീപുമാണ് കിങ്‌സിന് ഇന്ന് തുണയായത്.നേരത്തെ ശിഖര്‍ ധവാനും (86), പ്രഭ്മാന്‍ സിങും (60) ചേര്‍ന്നാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ നല്‍കിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


