10
Apr 2023
Fri
10 Apr 2023 Fri

കണ്ണൂര്‍: എലത്തൂര്‍ തീവെപ്പില്‍ മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ഉണ്ടായിരുന്നു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായും കൂടിക്കാഴ്ച്ച നടത്തി. എഡിജിപി എംആര്‍ അജിത് കുമാര്‍, റെയ്ഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. അന്വേഷണവിവരം സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന തീവയ്പ്പില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്‌മത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക