കോഴിക്കോട്: വീട്ടിലെ വളര്‍ത്തുനായയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പത്രപരസ്യം നല്കി ഉടമ. നായ ചത്തതിന്റെ 41-ാം ദിനത്തിലാണ് വടകര സ്വദേശിനിയായ ഉടമസ്ഥ പത്രത്തില്‍ അനുശോചന സന്ദേശം നല്‍കിയത്. വടകര എടച്ചേരി ശാലിനി നിവാസില്‍ ശാലിനിയാണ് തന്റെ വളര്‍ത്തു നായ് അമ്മു മോളുടെ ഓര്‍മ്മയില്‍ അനുശോചിച്ച് പത്രത്തില്‍ കുറിപ്പ് നല്‍കിയത്.
|
ഇന്ത്യന്‍ സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട നായുടെ പ്രായം 15 വയസായിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ശാലിനി വടകരയില്‍ നിന്ന് അമ്മുമോളെ സ്വന്തമാക്കിത്. ശാലിനിയും അമ്മ വല്‍സലയും ചേര്‍ന്നാണ് നായ്ക്കുട്ടിയെ വളര്‍ത്തിയത്. സ്വന്തം മകളായിരുന്നു അവളെനിക്കെന്ന് ശാലിനി പറയുന്നു. ചിത്ര സഹിതം വന്ന അനുശോചന സന്ദേശത്തില്‍ നായുടെ ജനന, മരണ ദിനമടക്കം നല്‍കിയിട്ടുണ്ട്.
പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





