09
Apr 2023
Fri
09 Apr 2023 Fri

മലപ്പുറം: കോട്ടക്കലിനടുത്തുള്ള എടരിക്കോട്-തിരൂർ റോഡിലെ മൂച്ചിക്കലിൽ നാലു വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 32 പേർക്ക് പരിക്ക്. ഇവരെ കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് തിരൂരിലേക്കു പോകുന്ന മാനൂസ് ബസും തിരൂരിൽനിന്ന് മഞ്ചേരിയിലേക്കു പോകുന്ന കെ.ടി.ആർ ബസുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. രണ്ടുകാറുകളും അപകടത്തിൽപ്പെട്ടു. ഒരുബസിനുപിന്നിൽ ഒരുകാറിടിച്ചു. മറ്റൊരു ബസ് കാറുമായും കൂട്ടിയിടിക്കുയുമായിരുന്നു. പരിക്കേറ്റവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക