27
Apr 2023
Sat
27 Apr 2023 Sat

കണ്ണൂർ: വഴിത്തർക്കത്തെ തുടർന്ന് യുവതിക്കും രണ്ടു മക്കൾക്കും വെട്ടേറ്റു. കണ്ണൂർ കോളയാട് മീനചൂടിലെ ശൈലജ, മകൻ അഭിജിത്ത്, മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂവരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയൽവാസിയായ രാജനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശൈലജയെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്ക്.