16
Apr 2023
Sun
16 Apr 2023 Sun

മുംബൈ: ഐപിഎല്‍ എല്‍ ക്ലാസ്സിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരേ ഏഴ് വിക്കറ്റിന്റെ ജയമാണ് സിഎസ്‌കെ നേടിയത്. 158 റണ്‍സായിരുന്നു സിഎസ്‌കെയുടെ ലക്ഷ്യം. 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം പിന്തുടര്‍ന്നു. അജിങ്ക്യാ രഹാനെയുടെ തീപ്പൊരി ബാറ്റിങാണ് ചെന്നൈയ്ക്ക് തുണയായത്. 27 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയിലാണ് രഹാനെ 61 റണ്‍സെടുത്ത് താരമായത്. 40 റണ്‍സെടുത്ത് ഗെയ്ക്ക് വാദും രഹാനെയ്ക്ക് തുണയായി. ശിവം ഡുബേ 28ഉം അമ്പാടി റായിഡും 20ഉം റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ ടോപ് സ്‌കോറര്‍ ഇഷാന്‍ കിഷനാണ്. ഡേവിഡ് 31 റണ്‍സ് നേടി. ലീഗില്‍ മുംബൈക്ക് ഒരു ജയവും നേടാനായിട്ടില്ല. സിഎസ്‌കെയുടെ രണ്ടാം ജയമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക