അബുദാബി: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യുഎഇയിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തുന്ന പിണറായി വിജയൻ, അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും പങ്കെടുക്കും.
|
യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യൽ സെന്റർ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും.
മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിവിധ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





