29
Apr 2023
Sun
29 Apr 2023 Sun

തിരുവനന്തപുരം: ക്രിസ്ത്യാനികളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു. അതേസമയം മറുഭാഗത്ത് അവര്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ക്കും എതിരെ ഒന്നും മിണ്ടാതിരുന്നവരാണ് ബിജെപി നേതാക്കളെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ഭരണത്തില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. മോദിയുടെ മുഖമല്ല, ബിജെപിയുടെ ഹിന്ദുത്വ മുഖമാണ് കാണേണ്ടതെന്നും തരൂര്‍ പറഞ്ഞു.