18
Apr 2023
Mon
18 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ഞായറാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷഷത്തെ തുടര്‍ന്ന് വ്യാപക ആക്രമണം. രാമനവമി പതാകയെ ചൊല്ലിയാണ് സംഘഷം ഉണ്ടായത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിനിടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടതിനെ തുടര്‍ന്ന് ജംഷഡ്പൂരിലെ ശാസ്ത്രിനഗറില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. ഒരു പ്രാദേശിക സംഘടനയിലെ അംഗങ്ങള്‍ രാമനവമി പതാകയെ അവഹേളിച്ചുവെന്ന് കണ്ടെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ”സിആര്‍പിസിയുടെ സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ പ്രദേശത്ത് കര്‍ശനമാക്കിയിരിക്കുന്നു,” സബ് ഡിവിഷണല്‍ ഓഫീസര്‍ (ധല്‍ഭും) പിയൂഷ് സിന്‍ഹ പിടിഐയോട് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ക്രമസമാധാനപാലനത്തിനായി മതിയായ പോലീസ് സേനയെ ശാസ്ത്രിനഗറില്‍ വിന്യസിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക