20
Apr 2023
Tue
20 Apr 2023 Tue

ബെയ്ജിങ്: അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊന്ന സംഭവത്തിൽ യുവാവിന് ആറ് മാസം തടവ് ശിക്ഷ. അയൽക്കാരനോടുള്ള വൈരാ​ഗ്യത്തിൽ അയാളുടെ 1100 കോഴികളെയാണ് ഇയാൾ കൊന്നത്. ചൈനയിലാണ് സംഭവം. ഗൂ എന്നയാളാണ് അറസ്റ്റിലായത്. രണ്ട് തവണയായാണ് ഇയാൾ ഇത്രയും കോഴികളെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയൽക്കാരനായ സോംഗ് അനുവാദമില്ലാതെ തന്റെ മരങ്ങൾ മുറിച്ചുമാറ്റിയെന്നാരോപിച്ചാണ് പകയുടെ തുടക്കം. തുടർന്ന് ഗൂ സോംഗിന്റെ കോഴിഫാമിൽ ഒളിച്ചുകയറുകയും കോഴികളെ കൊല്ലുകയുമായിരുന്നെന്നാണ് പരാതി. കോഴിഫാമിൽ കയറി കോഴികൾക്ക് നേരെ ഇയാൾ ഫ്ലാഷ് ലൈറ്റടിച്ചു.

ഇതിന്‍റെ വെളിച്ചം കണ്ടതോടെ കോഴികൾ പരിഭ്രാന്തരായി. കോഴികളെല്ലാം ഒരു മൂലയിലേക്ക് ഓടിപ്പോകുകയും അവിടെ വെച്ച് പരസ്പരം കൊത്തിച്ചാവുകയുമായിരുന്നു. ആദ്യമായല്ല ഗൂ ഇത്തരത്തിൽ സോം​ഗിന്റെ കോഴികളെ കൊല്ലുന്നത്. മുമ്പ് 460 കോഴികളെ ഇത്തരത്തിൽ കൊന്നിരുന്നു. തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു. തുടർന്ന് സോംഗിന് 3,000 യുവാൻ (ഏകദേശം 35,734 രൂപ) നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഇതോടെ സോംഗിനോടുള്ള പക കൂടി. ഇതിന് പിന്നാലെയാണ് രണ്ടാമതും കോഴിഫാമിൽ പോയി 640 കോഴികളെ അതേ രീതിയിൽ കൊന്നത്. ചത്ത 1100 കോഴികൾക്ക് ഏകദേശം 13,840 യുവാൻ (1,64,855 രൂപ) വിലമതിക്കുമെന്ന് അധികൃതരെ ഉന്നയിച്ച് ചൈനീസ് ഡെയ്‍ലി റിപ്പോര്‍ട്ട് ചെയ്തു.