മലപ്പുറം സിഎച്ച് സെന്റർ ദുബയ് ചാപ്റ്റർ കമ്മറ്റിയുടെ വാർഷിക സംഗമവും ഇഫ്താർ മീറ്റും ദുബയ് അൽ നഹ്ദ , ലാവെൻഡർ ഹോട്ടലിൽ വെച്ചു നടന്നു .
സംഗമം മലപ്പുറം സിഎച്ച് സെന്റർ പ്രസിഡന്റും യൂത്ത്‌ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മലപ്പുറം സിഎച്ച് സെന്റർ ജനറൽ സെക്രട്ടറി പി ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു.
|
കെഎംസിസിയുടെ ജില്ലാ സംസ്ഥാന ദേശീയ നേതാക്കൾ, യുഎഇയിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ, സിഎച്ച് സെന്ററിന്റെ അഭ്യുദയകാംക്ഷികൾ, വളണ്ടിയർമാർ എന്നിവരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചടങ്ങിൽ സെന്ററിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും അതിനായുള്ള വിഭവ സമാഹരണം ആരംഭിക്കുകയും ചെയ്തു. മലപ്പുറം സിഎച്ച് സെന്റർ ദുബയ് ചാപ്റ്റർ കമ്മറ്റി പ്രസിഡന്റ് സഫീർ അലി മങ്കരത്തൊടി അദ്ധ്യക്ഷത വഹിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.
യുഎഇ കെഎംസിസി നാഷണൽ കമ്മിറ്റി മലപ്പുറം സിഎച്ച് സെന്ററിനായി സമാഹരിച്ച സംഖ്യ ചടങ്ങിൽ വെച്ച് പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ ജനറൽ സെക്രട്ടറി പികെ അൻവർ നഹ എന്നിവർ ചേർന്ന് മുനവ്വർ അലി ശിഹാബ് തങ്ങൾക്ക്കൈമാറി .
മലപ്പുറം സി എച് സെന്റർ & ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സൗജന്യ ഭൂമി നൽകിയ സൈനബ ഹജ്ജുമ്മ , സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പികെ സൈതലവി എന്ന കുഞ്ഞാൻ സാഹിബ് എന്നിവർക്ക് ദുബായ് ചാപ്റ്റർ കമ്മറ്റിയുടെ പ്രത്യേക ഉപഹാരം കൈമാറി .
മലപ്പുറം സി എച് സെന്റർ വർക്കിംഗ് സെക്രട്ടറി യൂസഫ് കൊന്നോല , യു എ ഇ കെഎംസിസി നേതാക്കളായ Dr പുത്തൂർ റഹ്മാൻ , PK അൻവർ നഹ , മുസ്തഫ തിരൂർ എന്നിവർ സംസാരിച്ചു. ജാഫർ പുൽപ്പറ്റ സ്വാഗതവും , അഹമ്മദ് മായിൻ പൊന്മള നന്ദിയും പറഞ്ഞു . വിപുലമായ ഇഫ്താറോടുകൂടി ചടങ്ങ് സമാപിച്ചു.





