18
Apr 2023
Sun
18 Apr 2023 Sun

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്തെ വിദ്യാര്‍ഥികളുമായി ലൈംഗികബന്ധം പുലര്‍ത്തിവന്നിരുന്ന ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷത്തിനിടെയാണ് ഇത്രയും അധ്യാപികമാരെ കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്തത്. 38കാരിയായ എലന്‍ ഷെല്‍ 16 വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളുമായി മൂന്നുതവണയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഇവര്‍ക്കെതിരേ ഗരാര്‍ഡ് കൗണ്ടി ജില്ലാ കോടതി വ്യാഴാഴ്ച കുറ്റംചുമത്തി. രണ്ടുവര്‍ഷത്തിനിടെ നടന്ന സംഭവങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍കന്‍സാസിലെ ഹെതര്‍ ഹേര്‍ എന്ന 32കാരിക്കെതിരേ ബലാല്‍സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിവന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിയുമായുള്ള അധ്യാപികയുടെ ബന്ധത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒകലഹോമയിലെ എമിലി ഹാന്‍കോക്കി(26)നെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ലിങ്കണ്‍ കൗണ്ടിയിലെ പകരക്കാരിയായി വന്ന അധ്യാപിക എമ്മ ഡെലനേ ഹാന്‍കോക്ക് 15കാരനുമായാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു തുടങ്ങിയ ബന്ധം ഇരുവരും സ്‌നാപ് ചാറ്റിലൂടെയും തുടര്‍ന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഡേസ് മോയിനസിലെ കാതലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ക്രിസ്റ്റന്‍ ഗാന്റ്(36)വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. കൗമാരക്കാരനുമായി സ്‌കൂളിനുള്ളില്‍ അഞ്ചുതവണയാണ് ഇവര്‍ സെക്‌സിലേര്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മാസങ്ങളായി വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിവന്നതിനാണ് ജെയിംസ് മാഡിസന്‍ ഹൈ സ്‌കൂളിലെ അധ്യാപിക അലിയാഗ് ഖെറാദ്മാന്‍ഡിനെ(33)പൊലീസ് അറസ്റ്റ് ചെയ്തത്.