21
Apr 2023
Sun
21 Apr 2023 Sun

പാരിസ്: പിഎസ്ജിയുടെ സൂപ്പര്‍ താരം മൊറോക്കോയുടെ അശ്‌റഫ് ഹക്കീമിയുടെ വിവാഹ ബന്ധം വേര്‍പിരിയലിലേക്ക്. ഭാര്യ ഹിബാ അബൂക്കുമായുള്ള ബന്ധമാണ് വേര്‍പിരിയുന്നത്. 24കാരനായ ഹക്കീമിക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. സ്‌പെയിന്‍ സ്വദേശിയായ ഹിബ ടെലിവിഷന്‍ താരമാണ്. 36കാരിയായ ഹിബയാണ് വിവാഹമോചനത്തിന് ആദ്യം തയ്യാറായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പെടുത്താനിരിക്കുകയാണ്. ഇരുവരും വിവാഹമോചനത്തിനായി പരസ്പരം നോട്ടിസ് നല്‍കി കഴിഞ്ഞു. അടുത്ത മൊറോക്കോ സൂപ്പര്‍ താരം ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് താരം കേസില്‍ അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ദേശീയ ടീമോ പിഎസ്ജിയോ ഹക്കീമിയ്‌ക്കെതിരേ നടപടിയെടുത്തിരുന്നില്ല.