22
Apr 2023
Wed
22 Apr 2023 Wed

ദോഹ: ന്യൂമോണിയ ബാധിച്ച് എടപ്പാൾ സ്വദേശി ഖത്തറിൽ മരിച്ചു. എടപ്പാൾ ശുകപുരം ഇല്ലത്തുവളപ്പിൽ അഭിലാഷ്(43)ആണ് മരിച്ചത്.
12 വർഷത്തോളമായി ഖത്തറിലെ പച്ചക്കറി വിതരണവാഹനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയതോടെ ഖത്തറിലെ ആശുപത്രി വെന്റിലേറ്ററിലായിരുന്ന അഭിലാഷ് ചൊവ്വ പുലർച്ചെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛൻ: ഗോപിനാഥൻ, അമ്മ: സീതാദേവി(ബേബി). ഭാര്യ: കമലാദേവി, മകൻ: അനികേത്.
സഹോദരങ്ങൾ:അനീഷ്(എ.വൈ.എഫ്.ഐ.ജില്ലാ പ്രസിഡന്റ്, സി.പി.ഐ.തവനൂർ മണ്ഡലം സെക്രട്ടേറിയറ്റംഗം.),അനൂപ്.
മൃതശരീരം ബുധനാഴ്ച രാവിലെ 8.45ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടു വളപ്പിൽ സംസ്‌കരിക്കും.