അര്‍ജ്ജുന്റെ കാമുകിയല്ല ഡാനിയേല വാറ്റ്; ഹോഡ്ജെയുമായി വാറ്റിന്റെ വിവാഹം
19-Apr-2023
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജ്ജുന് ടെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വാറ്റുമായുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇരുവരും ലണ്ടനില്‍ വച്ചുള്ള ചിത്രങ്ങളും വൈറല്‍ ആയിരുന്നു. എന്നാല്‍ ഡാനിയേല തന്റെ സുഹൃത്തും ഫുട്ബോള്‍ ഏജന്റുമായ ജോര്ജ്ജെ ഹോഡ്ജെയെ വിവാഹം കഴിക്കാന്‍ പോവുന്നതായി അറിയിച്ചിരിക്കുകയാണ്. ഇതോടെ അവസാനിച്ചത് അര്ജ്ജുന്-ഡാനിയേല വ്യാജ പ്രണയ വാര്‍ത്തയാണ്. കഴിഞ്ഞ ദിവസമാണ് ഡാനിയേല വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഇരുവരുടെയും വിവാഹം സ്വവര്‍ഗ്ഗ വിവാഹമാണ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അറിയിച്ചതോടെയാണ് ഡാനിയേല ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ കോഹ്ലി ഇതിനെതിരേ പ്രതികരിച്ചിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഡാനിയേല കോഹ്ലിയെ പ്രപ്പോസ് ചെയ്തത്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഡാനിയേല അര്ജ്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് 10 വയസ്സുള്ളപ്പോള്‍ മുതല്‍ സുഹൃത്തുക്കളാണ്.