09
Apr 2023
Sat
09 Apr 2023 Sat

ഇടുക്കി പൂപ്പാറയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം. പൂപ്പാറയില്‍ തോണ്ടി മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുനെല്‍വേലി സ്വദേശികളായ വള്ളിയമ്മ(73), സി പെരുമാള്‍(59), സജേന്ദ്രന്‍(8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 16 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ഇരുപതോളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം വളവ് തിരിയാതെ നേരെ കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക