07
Apr 2023
Wed
07 Apr 2023 Wed

കൊച്ചി: പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിത്തേരിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പത്തൊമ്പത് വയസുള്ള വൈക്ക സ്വദേശി ആഗ്‌നൽ ലൂക്കോസ് ആണ് മരിച്ചത്. സെമിനാരി കുളത്തിൽ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈയിലും കാലിലും കരുവാളിച്ച പാടുകൾ ഉണ്ട്. മോർട്ടറിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക