ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ വൈറൽ. അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർണാടകയിലെത്തിയപ്പോഴാണ് പ്രിയങ്ക ദോശ ഉണ്ടാക്കിയത്. മൈസൂരുവിലെ ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രിയങ്ക ദോശ ചുട്ടത്. ദോശമാവ് കല്ലിൽ ഒഴിക്കുന്നതിന്റെയും പരത്തി മറിച്ചിടുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
|
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയിൽ ജീവനക്കാരുമായി സംവദിക്കുകയും ദോശകൾ മറിക്കുകയും ചെയ്യുന്നത് കാണാം. ഹോട്ടൽ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞ പ്രിയങ്ക, അവർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.
”ഇന്ന് രാവിലെ ഐതിഹാസികരായ മൈൽരി ഹോട്ടൽ ഉടമകൾക്കൊപ്പം ദോശ ഉണ്ടാക്കുന്നത് ആസ്വദിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരംഭത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണം. നിങ്ങളുടെ മാന്യമായ ആതിഥ്യത്തിന് നന്ദി. ദോശയും രുചികരമായിരുന്നു, എന്റെ മകളെ മൈസൂരുവിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുന്നു ‘ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാർ, രൺദീപ് സിംഗ് സുർജെവാലെയും ഉൾപ്പെടെയുള്ളവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.
224 അംഗ കർണാടക നിയമസഭയിൽ മെയ് 10നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ 13നും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പ്രിയങ്ക മുന്നിലുണ്ട്.
Perfect dosas are just the beginning; with such skillful hands, there’s no limit to the power they can bring to the world. pic.twitter.com/qsgUw6IBeJ
— Congress (@INCIndia) April 26, 2023





