മുംബൈ: മയക്കുമരുന്നു കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ നടി ക്രിസൻ പെരേര ജയിൽ മോചിതയായി. ക്രിസനെ ഇന്ത്യയിലേക്കു തിരിച്ചയക്കും. ക്രിസൻ പെരേരയെ മയക്കുമരുന്നു കേസിൽ കുടുക്കിയ രണ്ടുപേർ മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായതോടെയാണ് ക്രിസന് ആശ്വാസമായത്.
|
ക്രിസൻ പെരേരയുടെ സഹോദരനാണ് മോചന വിവരം അറിയിച്ചത്. കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്നാണ് ഏപ്രിൽ ഒന്ന് മുതൽ ക്രിസൻ പെരേര ഷാർജയിൽ ജയിലിലായത്. മുംബൈയിലെ ബോറിവ്‌ലി പ്രദേശത്ത് താമസിക്കുന്ന ആന്റണി പോൾ ആണ് നടിയെ കുടുക്കിയതിന് പിന്നിലെ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ. ട്രോഫിയിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി നടിയെ ഷാർജയിലേക്ക് അയച്ചതിന് ഇയാളുടെ കൂട്ടാളിയായ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലക്കാരനായ രവി എന്ന രാജേഷ് ബഭോട്ടെയെയും ക്രൈംബ്രാഞ്ച് പിടികൂടിയിട്ടുണ്ട്.
സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് 27-കാരിയായ ക്രിസൻ പെരേര.
View this post on Instagram





