പാലക്കാട്: ഫീസ് ഇരട്ടിയാക്കാമെന്ന് വാഗ്ദാനം നൽകി 93 പവൻ സ്വർണവും പണവുമായി കബളിപ്പിച്ച കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ അറസ്റ്റിൽ. മലപ്പുറം തവനൂർ മനയിൽ സ്വദേശി ആര്യശ്രീ (47) യാണ് അറസ്റ്റിലായത്.
|
മുംബൈയിൽ സ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പണം വാങ്ങിയത്. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന് ലക്ഷം രൂപ നൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ് നൽകിയാണ് പഴയന്നൂർ സ്വദേശിനിയെ കബളിപ്പിച്ചത്.
നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെ ഇരുവരും ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയതോടെയാണ് ആര്യശ്രീ അറസ്റ്റിലായത്. ഇവരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





