ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീറായി സയ്യിദ് സആദത്തുല്ല ഹുസൈനിയെ വീണ്ടും തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആസ്ഥാനത്ത് ചേര്‍ന്ന 162 അംഗ പ്രതിനിധി സഭാ യോഗമാണ് സയ്യിദ് സആദത്തുല്ല ഹുസൈനിയെ അമീറായി തിരഞ്ഞെടുത്തത്. 2027 മാര്‍ച്ച് വരെയാണ് കാലാവധി.
|
തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശിയായ സയ്യിദ് സആദത്തുല്ല ഹുസൈനി 2019ലാണ് അഖിലേന്ത്യാ അമീര്‍ സ്ഥാനത്തെത്തിയത്. 1999ലും 2003ലും എസ്.ഐ.ഒ ദേശീയ അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്ലാമി അസി. അമീറായും കേന്ദ്ര ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 22 പുസ്തകങ്ങളും ഉറുദുവിലും ഇംഗ്ലീഷിലുമായി 400ലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി, അലിഗഢ് തുടങ്ങിയ നഗരങ്ങളിലെ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗമാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ബിരുദധാരിയായ സയ്യിദ് സആദത്തുല്ല ഹുസൈനി ഉറുദു മാസികയായ ‘സിന്ദഗിയെ നൗ’വിന്റെ ചീഫ് എഡിറ്ററാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





