18
Apr 2023
Sun
18 Apr 2023 Sun

താനെ: പൊലീസിനെ കണ്ട് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ ഭീവണ്ഡിയിലാണ് സംഭവം. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന സംഘത്തെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത്. അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളായി മാറ്റി പണമുണ്ടാക്കി വന്നിരുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക