30
May 2023
Wed
30 May 2023 Wed

മുണ്ടക്കയം: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം പറത്താനം സ്വദേശി പുതുവല്‍ മെല്‍ബിനാണ് മരണപ്പെട്ടത്.
കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനം പുല്ലുപാറയ്ക്ക് സമീപം കടുവ പാറയില്‍ ബുധനാഴ്ച വൈകീട്ടാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിക്കാനത്തുനിന്ന് സിമന്റുമായി മുണ്ടക്കയത്തേക്കു വരികയായിരുന്ന ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. പീരുമേട് ഫയര്‍ഫോഴ്‌സും പെരുവന്താനം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയ നാട്ടുകാരും ചേര്‍ന്ന് ക്രെയിനും വടവും ഉപയോഗിച്ചാണ് ലോറിക്കടിയില്‍ അകപ്പെട്ട ഓട്ടോയില്‍ നിന്ന് മെല്‍ബിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ മുണ്ടക്കയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.