08
May 2023
Thu
08 May 2023 Thu

തിരുവനന്തപുരം: കൊല്ലം അഞ്ചലിൽനിന്ന് അറസ്റ്റിലായ അശ്വതി അച്ചുവിന്റെ ഒടുവിലത്തെ ഇരയായത് 65 കാരൻ. ഭാര്യ മരണപ്പെട്ടതിനെ തുടർന്നു ഭിന്നശേഷിക്കാരിയായ മകളെ പരിചരിക്കാനായി ഒരു കൈത്താങ്ങ് തേടിയപ്പോഴാണ് പൂവാർ സ്വദേശിയായ 65 കാരൻ അശ്വതിയുടെ ചതിക്കുഴിൽ വീണത്. ഇടനിലക്കാരൻ വഴിയാണ് ഇയാൾ അശ്വതി അച്ചുവിനെ പരിചയപ്പെട്ടത്. പ്രായം പ്രശ്‌നമല്ലെന്നും വിവാഹത്തിനു സമ്മതമാണെന്നും അശ്വതി അറിയിച്ചതോടെ ഇയാൾ ഇവരെ വിശ്വാസത്തിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിനു മുമ്പ് അശ്വതി അച്ചുവിന്റെ ബാധ്യത തീർക്കാനെന്ന പേരിൽ ആദ്യഘട്ടത്തിൽ 25,000 രൂപ കൈപ്പറ്റി. പിന്നീട് വിവാഹം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ 15,000 രൂപയും യുവതി കൈക്കലാക്കി. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു മുമ്പായി പൂവാറിലെ ഒരു ആധാരം എഴുത്ത് ഓഫീസിൽ ഇവർ എത്തി. എന്നാൽ, ഫോട്ടോ ഇല്ലെന്ന കാരണം പറഞ്ഞ് യുവതി തിരികെപ്പോകുകയായിരുന്നു. അപ്പോഴാണ് 15,000 രൂപ കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു.

ഫോട്ടോ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ അശ്വതി ഒപ്പമുണ്ടായിരുന്നയാൾക്കൊപ്പം സ്ഥലം വിട്ടു. അൽപ്പസമയത്തിനു ശേഷം 65 കാരനെ ഫോൺ ചെയ്ത അശ്വതി, ‘നിങ്ങളിവിടെ നിൽക്കേണ്ടേ, പോന്നോളൂ’ എന്ന് പറഞ്ഞു. ഇക്കാര്യം രജിസ്ട്രാർ ഓഫീസുകാരെ അറിയിച്ചതോടെ യുവതി തട്ടിപ്പികാരിയാണോയെന്ന സംശയം അവർ പ്രകടിപ്പിച്ചു. ബാക്കിത്തുക കൈപ്പറ്റാൻ ഇവർ വീണ്ടും സമീപിച്ചേക്കുമെന്നും കരുതിയിരിക്കണമെന്നും ഉദ്യോഗസ്ഥർ ഇയാൾക്ക് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം പേരൂർക്കട വയലിക്കട അപ്പാർട്ട്‌മെന്റിലെ താമസക്കാരി അശ്വതി അച്ചു (39)വിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ്‌ചെയ്തത്. പോലീസുകാരെ ഹണിട്രാപ്പുകളിൽ കുടുക്കിയെന്ന് ഇവർക്കെതിരേ നേരത്തേ പരാതിയുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക