30
May 2023
Mon
30 May 2023 Mon

ന്യൂഡൽഹി: 2027ഓടെ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന​ഗരങ്ങളിൽ നിന്ന് ഡീസൽ കാറുകൾ നിരോധിക്കണമെന്നും പകരം ഇലക്ട്രിക്-പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്രസര്ക്കാരിന് ശുപാര്ശ. എണ്ണ മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടേതാണ് ഈ റിപോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുൻ ഓയിൽ സെക്രട്ടറി തരുൺ കപൂർ തലവനായ സമിതിയുടേതാണ് റിപോർട്ട്. 2035ഓടെ ഇന്ധത്തിലോടുന്ന മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും മുച്ചക്ര വാഹനങ്ങളും നിരത്തുകളിൽ നിന്ന് നീക്കണമെന്ന ശുപാർശയും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

10 വർഷത്തിനുള്ളിൽ ന​ഗരപ്രദേശങ്ങളിൽ നിന്ന് ഡീസൽ ബസ്സുകൾ ഒഴിവാക്കണമെന്നും സമിതി സർക്കാരിനു സമർപ്പിച്ച റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ സമർപ്പിച്ച റിപോർട്ട് സർക്കാർ ഇതുവരെ അം​ഗീകരിച്ചിട്ടില്ല. ഇന്ധനത്തിലോടുന്ന വാഹനങ്ങൾക്കുപകരം ഇലക്ട്രിക് വാഹനങ്ങളാണ് പ്രതിവിധിയെന്നും സമിതിയുടെ റിപോർട്ടിൽ പറയുന്നു.