30
May 2023
Sat
30 May 2023 Sat

നെടുംകണ്ടം: നീന്തൽ പഠിക്കാനിറങ്ങിയ 14കാരൻ കുളത്തിൽ മുങ്ങിമരിച്ചു.
ഇടുക്കി നെടുങ്കണ്ടം പാറത്തോട് സൂര്യഭവനിൽ സെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവ്വിൻ എസ് (14) ആണ് മരിച്ചത്. ശനി രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തിൽ നീന്തൽ പഠിക്കുവാൻ പോയതായിരുന്നു കുട്ടി. ശരീരത്തിൽ കയർ ഉൾപ്പെടെ ബന്ധിച്ചായിരുന്നു കുട്ടികൾ കുളത്തിൽ നീന്തൽ പഠിക്കാൻ ഇറങ്ങിയത്. മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.