08
May 2023
Sun
08 May 2023 Sun

ബംഗളൂരു: ജയനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സികെ രാമമൂര്‍ത്തി 16 വോട്ടിന്റെ നാടകീയവിജയം നേടി. ബംഗളൂരുവിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തിലെ ആര്‍ വി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടയില്‍ അഞ്ച് തവണയോളം വോട്ടെണ്ണിയശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് പ്രകാരം കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടും (47.85 ശതമാനം വോട്ട് വിഹിതം) സി കെ രാമമൂര്‍ത്തി 57,797 വോട്ടും നേടി.

ആദ്യം വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി രാമമൂര്‍ത്തിയെക്കാള്‍ നേരിയ ലീഡ് നേടിയിരുന്നു. എന്നാല്‍ ബിജെപി വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുകയും വരണാധികാരി അത് അംഗീകരിക്കുകയുമായിരുന്നു. മൂന്നാമത്തെ തവണ എണ്ണിയപ്പോഴാണ് രാമമൂര്‍ത്തി 16 വോട്ടിന് മുന്നിലെത്തിയത്. നാലാമത്തെയും അഞ്ചാമത്തയും തവണ വോട്ടെണ്ണിയപ്പോഴും രാമമൂര്‍ത്തി 16 വോട്ടിന് മുന്നിലായിരുന്നു. ജയനഗറിലെ വോട്ടെണ്ണല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ടു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക