19
May 2023
Wed
19 May 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: യാത്രാമധ്യേ വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച, ഡല്‍ഹിയില്‍നിന്നു ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എഐ302 വിമാനമാണ് യാത്രയ്ക്കിടെ ആടിയുലഞ്ഞത്.

അസ്വസ്ഥത അനുഭവപ്പെട്ട ഏഴു പേര്‍ക്ക് യാത്രക്കാരായ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ ക്യാബിന്‍ ക്രൂ പ്രഥമശുശ്രൂഷ നല്‍കിയെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ബുധനാഴ്ച അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും പരുക്കേറ്റവരില്‍ മൂന്നു പേര്‍ക്ക് സിഡ്‌നി വിമാനത്താവളത്തില്‍ വൈദ്യസഹായം നല്‍കിയെന്നും ഡിജിസിഎ വ്യക്തമാക്കി. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അവര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക