17
May 2023
Sun
17 May 2023 Sun

ബംഗളൂരു: നഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു.  അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആർ സർക്കിളിലെ അടിപ്പാതയിലാണു കാർ മുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇൻഫോസിസ് ജീവനക്കാരിയായ ബാനു, കുടുംബസമേതം ഹൈദരാബാദിൽനിന്നു നഗരത്തിലേക്കു വരുമ്പോഴായിരുന്നു അപകടം. വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാതെ കാർ ഇറക്കിയതാണ് അത്യാഹിതത്തിൽ കലാശിച്ചത്. കാറിൽ കുടുങ്ങിയ മറ്റുള്ളവരെ നാട്ടുകാരും ഫയർഫോഴ്‌സുമാണ് രക്ഷപ്പെടുത്തിയത്.

ദുരന്ത നിവാരണ സേനയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ആളുകൾ അടിപ്പാതയിൽ കുടുങ്ങിയിരുന്നു എന്നാണ് വിവരം. യുവതിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും മരച്ചില്ലകൾ വീണു വാഹനങ്ങൾ തകർന്നു. ഗതാതക്കുരുക്കും രൂക്ഷമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക