30
May 2023
Wed
30 May 2023 Wed

കൊച്ചി: ആലുവയിൽ മഠത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. ധർമഗിരി കോൺവെന്റിലെ സിസ്റ്റർ മേരിക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലുവയിലെ കോളനി പടിയിലുള്ള ധർമഗിരി സെന്റ് ജോസഫ് കോൺവെന്റ് കെട്ടിടത്തിനു മുകളിൽ നിന്നുമാണ് സിസ്റ്റർ വീണത്. വീഴ്ച്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ മേരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.