30
May 2023
Wed
30 May 2023 Wed

തിരൂർ: മലപ്പുറം ജില്ലയിലെ നിർധന രോ​ഗികൾക്കും തീരദേശവാസികളുടെ ആശാകേന്ദ്രമായ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തുന്ന രോ​ഗികൾക്കും ആശ്വാസമായ തിരൂർ സിഎച്ച് സെന്റർ വിശാലമായ സൗകര്യങ്ങളോടെ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നു. ഡയ​ഗ്നോസ്റ്റിക് സെന്റർ, ജനകീയ ഫാർമസി, അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി, ഏർളി സിംപ്റ്റംസ് ഡിറ്റൻഷൻ, ഡോർമെട്രി, മയ്യിത്ത് പരിപാലനം, പ്രയർ ഹാൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന വലിയ പ്രൊജക്ട് ആണ് പൂര്‍ത്തീകരിക്കാന്‍ പോവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതി നിര്‍മാണത്തിനായി തൃക്കണ്ടിയൂരിൽ വാങ്ങിയ 42 സെന്റ് ഭൂമിയിൽ മെയ് 25ന് രാവിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലയിടും. ഇതിനു പുറമേ പയ്യനങ്ങാടിയിൽ നിർമിക്കുന്ന 30 മെഷീനുകളോടു കൂടിയ ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തും.

ഡയാലിസിസ് സെന്ററിനുള്ള 10 സെന്റ് വസ്തു സൗജന്യമായാണ് ലഭിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി, പി വി അബ്ദുൽ വഹാബ് എം.പി, വി ടി ബൽറാം, വി എസ് ജോയ്, ഇഎൻ മോഹൻദാസ്, കെപിഎ മജീദ് എംഎൽഎ, അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ, അബ്ദുറഹ്മാൻ രണ്ടത്താണി, സി മമ്മൂട്ടി, പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, അഡ്വ യു എ ലത്തീഫ് എംഎൽഎ, പ്രഫ. ആബിദ് ഹുസയ്ൻ തങ്ങൾ എംഎൽഎ. പി ഉബൈദുള്ള എംഎൽഎ, ടി വി ഇബ്രാഹിം എംഎൽഎ, പി കെ ബഷീർ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, എപി നസീമ(തിരൂർ മുനിസിപ്പൽ ചെയർപെഴ്സൻ), നിർമല കുട്ടികൃഷ്ണൻ, അഡ്വ. ജീന ഭാസ്കർ, പാറപ്പുറത്ത് ബാവ ഹാജി, എ പി അബ്ദുൽസമദ്, സൈതലവി മാസ്റ്റർ, ഇബ്രാഹിം ഹാജി കീഴടത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സിഎച്ച് സെന്റർ തിരൂർ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ എംപി, ജനറൽ സെക്രട്ടറി ഡോ. സി അൻവർ അമീൻ, ട്രഷറർ പാറപ്പുറത്ത് ബാവ ഹാജി എന്നിവർ അറിയിച്ചു.