ഇടുക്കി പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം ബെക്ക് തോട്ടിലേക്ക് മറിഞ്ഞ് 19കാരന് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. മങ്കുവ പെരിമാട്ടിക്കുന്നേല്‍ ഡിയോണ്‍ ആണ് മരിച്ചത്. മങ്കുവ സ്വദേശികളായ ഇലവുങ്കല്‍ ആഷിന് ഷാജി, അള്ളിയാങ്കല്‍ അഭിനവ് ദീപ്തി എന്നിവര്‍ക്കാണ് പരിക്ക്.
|
ബുധന്‍ വൈകീട്ട് ആറോടെ മൂവര്‍സംഘം മങ്കുവയില്‍ നിന്നും പനംകുട്ടിയിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെങ്കിലും ഡിയോണിനെ രക്ഷിക്കാനായില്ല.
പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.





