22
May 2023
Thu
22 May 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്‍സ് പുറത്ത്. ഇന്ന് നടന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സാണ് ലഖ്‌നൗവിനെ കടപുഴക്കിയത്. 81 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്.വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യം പിന്തുടരാനായി പൊരുതി നില്‍ക്കാന്‍ ലഖ്‌നൗ നിരയില്‍ ആരും ഉണ്ടായിരുന്നില്ല. 40 റണ്‍സെടുത്ത സ്റ്റോണിസ് ആണ് എല്‍എസ്ജിയുടെ ടോപ് സ്‌കോറര്‍. 16.3 ഓവറില്‍ 101 റണ്‍സെടുത്ത് ലഖ്‌നൗ പരാജയം ഏറ്റുവാങ്ങി. ആകാശ് മധ്വാളാണ് ലഖ്‌നൗവിന്റെ അന്തകനായി മാറിയത്.3.3 ഓവറില്‍ താരം അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഗ്രീന്‍ (41), യാദവ് (33), തിലക് വര്‍മ്മ (33), വധേര (23) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.20 ഓവറില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്.