അഗ്‌നിവീര്‍ മുഖേനയുള്ള ഇന്ത്യന്‍ നേവിയുടെ എംആര്‍ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. 2023 നവംബര്‍ മാസം ആരംഭിക്കുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 100 അഗ്‌നിവീര്‍ മെട്രിക് ഒഴിവുകളാണ് ഉള്ളത്.
|
Salary Package
ആദ്യവര്‍ഷം: പ്രതിമാസം 30,000 രൂപ + അലവന്‍സുകള്‍
രണ്ടാം വര്‍ഷം: പ്രതിമാസം 33,000 രൂപ + അലവന്‍സുകള്‍
മൂന്നാം വര്‍ഷം : പ്രതിമാസം 36,500 രൂപ + അലവന്‍സുകള്‍
നാലാം വര്‍ഷം : പ്രതിമാസം 40,000 രൂപ + അലവന്‍സുകള്‍
ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വര്‍ഷത്തിനു ശേഷം പിരിഞ്ഞ് പോരുമ്പോള്‍ 5.02 ലക്ഷം രൂപയുടെ കോര്‍പ്പസ് ലഭിക്കും.
Educational Qualifications
അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും പത്താം ക്ലാസ് പാസായിരിക്കണം
അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമുള്ള ഒരു റിക്രൂട്ട്‌മെന്റ് കൂടിയാണിത്
ഉയരം: പുരുഷന് 157 സെന്റീമീറ്റര്‍
വനിതകള്‍ക്ക് 152 സെന്റീമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം
Age Limit Details
ഉദ്യോഗാര്‍ത്ഥികള്‍ 2002 നവംബര്‍ ഒന്നിനും 2006 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എങ്ങിനെ അപേക്ഷിക്കാം
അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.joinindiannavy.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. (പ്രത്യേകം ശ്രദ്ധിക്കുക ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ചെയ്യുക. മറ്റുള്ളവര്‍ അവരുടെ യൂസര്‍ നെയിം, പാസ്സ്‌വേര്‍ഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.)
പുതുതായി രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ Regitsration’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
ശേഷം തുറന്നു വരുന്ന ഫോമില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക
അപേക്ഷിക്കുന്ന സമയത്ത് നിങ്ങള്‍ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക
ഇതെല്ലാം നല്‍കിയശേഷം നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ടാബ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കും, ഇമെയില്‍ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക
ശേഷം യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും സെറ്റ് ചെയ്യുക
ഇങ്ങനെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോഗിന്‍ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.


