01
May 2023
Tue
01 May 2023 Tue

95 കിലോഗ്രാം കഞ്ചാവുമായി ബജ്‌റംഗ്ദള്‍ നേതാവ് പിടിയില്‍. ബജ്റംഗ്ദള്‍ മധ്യപ്രദേശ് പന്ന ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയെയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിനില്‍ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ സത്ന ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം വന്‍തോതില്‍ കഞ്ചാവുമായി ഇരുവരും പിടിയിലായി ഒരുദിവസത്തിനു ശേഷം മാത്രമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്ഐആര്‍ ഇടാന്‍ തയ്യാറായത്.