29
Jun 2023
Fri
29 Jun 2023 Fri

മലപ്പുറം: സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് ഒന്നര പവന്റെ രണ്ടു സ്വര്‍ണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം ചെമ്മാടുള്ള ജൂവലറിയില്‍ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ മോഡലുകളിലുള്ള മാലകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിനാണ് യുവതി സ്വര്‍ണമാല കൈക്കലാക്കിയത്. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റുകയായിരുന്നു.

പിന്നീട് സ്വര്‍ണം വാങ്ങാതെ യുവതി ജൂവലറിയില്‍ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.