മലപ്പുറം: ജില്ലയിൽ വീട്ടുവളപ്പിൽ കഞ്ചാവുചെടി കുഴിച്ചിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാർ (32) ആണ് അറസ്റ്റിലായത്. കരിങ്കല്ലത്താണി പെട്രോൾ പമ്പിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തി പരിശോധന നടത്തിയത്.
|
കഞ്ചാവ് വിൽക്കാൻ വേണ്ടിയല്ലെന്നും കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നും ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





