02
Jun 2023
Sat
02 Jun 2023 Sat

പ്രയാഗ് രാജ്: കാണാതായ യുവതിക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിച്ചത് കാമുകന്റെ വീടിനുള്ളില്‍. കാമുകന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ ടാങ്കില്‍ ഒളിപ്പിച്ച മൃതദേഹം പൊലീസ് കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

35കാരിയായ രാജ് കേസര്‍ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ അരവിന്ദ് ആണ് കൊലപാതകം നടത്തിയത്. മെയ് 30നാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയത്.

ഇതുസംബന്ധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. ഇയാലെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോള്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് നിര്‍മാണത്തിലിരിക്കുന്ന വീട് പരിശോധിച്ചപ്പോഴാണ് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.