08
Jun 2023
Sat
08 Jun 2023 Sat

കോട്ടയം: ഒപ്പം താമസിച്ചിരുന്ന 48കാരിയെ പാരയ്ക്ക് അടിച്ചുകൊന്ന ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. കോട്ടയം തലപ്പലം അമ്പാറയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്പാറ സ്വദേശിനി ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. ബിജുമോനാണ് ഇവരെ കൊലപ്പെടുത്തിയത്. ശനി പുലര്‍ച്ചെ മദ്യപിക്കുന്നതിനിടെ ഇരുവരും വഴക്കുണ്ടാവുകയും ബിജുമോന്‍ പാര ഉപയോഗിച്ചു ഭാര്‍ഗവിയെ അടിച്ചുകൊല്ലുകയുമായിരുന്നു.

കൊലപാതകശേഷം ബിജുമോന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും ഒരുമിച്ചു താമസം തുടങ്ങിയത്. ഇരുവരും മുമ്പ് വെവ്വേറെ വിവാഹങ്ങള്‍ ചെയ്തിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക