തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതാവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി കെപിസിസി മുൻ വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ. കോൺഗ്രസിലെ പട്ടികജാതിക്കാരിയായ വനിതാ നേതാവിനെ മറ്റൊരു നേതാവ് പീഡിപ്പിച്ചുവെന്നാണ് മൺവിള രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ.
|
‘യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയെ നമ്മുടെ ഇടയിൽപ്പെട്ട ഒരു സവർണനായ നേതാവ് പീഡിപ്പിച്ചു. വലിയ പ്രശ്നമായിരുന്നു അത് ഉണ്ടാക്കിയത്. പാർട്ടിക്കാർ ഇടപെട്ടു. അവസാനം പ്രശ്നമാക്കേണ്ട നടപടിയെടുക്കാമെന്നൊക്കെ പറഞ്ഞു. പക്ഷേ അയാളിന്ന് ഡി.സി.സി പ്രസിഡന്റിന്റെ കാറിന് അകത്താണ്’- എന്നായിരുന്നു മൺവിള രാധാകൃഷ്ണൻ പറഞ്ഞത്.
പട്ടികജാതിക്കാരിക്ക് മോശമായ അനുഭവം ഉണ്ടായെന്നും നടപടി ആവശ്യപ്പെട്ടപ്പോൾ തന്നെ സസ്പെൻഡ് ചെയ്തെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം.ബാലുവും വെളിപ്പെടുത്തി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





