17
Jun 2023
Sun
17 Jun 2023 Sun

വഡോദര: ഗുജറാത്തിലെ ഖാൻപൂരിൽ ദലിത് യുവാവിന് ഹോട്ടലുടമയുടെ ക്രൂര മർദനം. ഭക്ഷണ സാധനങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഹോട്ടൽ ഉടമയും ജീവനക്കാരനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

45കാരനായ ജയന്തി ചൗഹാനാണ് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോട്ടലുടമ അമിത് വീനു പട്ടേലിനും ജീവനക്കാരനുമെതിരെ ഗുജറാത്ത് പൊലീസ് പട്ടികജാതി- വർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു.

ഖാൻപൂരിലെ ലിംഡിയ കവലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ചൗഹാനെതിരെ പട്ടേലും ജീവനക്കാരനും ജാതി അധിക്ഷേപം നടത്താറുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക